സ്ത്രീക്കിഷ്ടം എങ്ങനെയുള്ള പുരുഷനെയാണ്. സംശയം വേണ്ട പെണ്‍കുട്ടികള്‍ പുരുഷനില്‍ ഇഷ്ടപ്പെടുന്ന നിരവധി ഗുണങ്ങളുണ്ട്. അവയില്‍ ചിലത്…
• മാന്യമായ വേഷം ധരിക്കണം. ഇസ്തിരിയിട്ട് ചുളുങ്ങാത്ത വസ്ത്രം. സഭതയുള്ളതായിരിക്കണം മുഷിഞ്ഞതായിരിക്കരുത്.
• അടുത്തു ചെന്നാല്‍ വിയര്‍പ്പ് നാറ്റമോ സിഗരറ്റ് മണമോ പാടില്ല. പെര്‍ഫ്യൂം അല്പം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നല്ലകാര്യം.
• നല്ല ഉയരവും ആവശ്യത്തിന് വണ്ണവും വേണം. തനി ചോക്ളേറ്റ് പയ്യനാകരുത്. മീശ വേണം. ക്ളീനാകരുത്.
• കുടവയറന്മാരെ വേണ്ടേ വേണ്ട. പൊണ്ണത്തടി ഒട്ടും പാടില്ല. അമിതവണ്ണം കാഴ്ചക്ക് അരോചകം.
• നിര്‍ത്താതെയുള്ള വാചകമടി പാടില്ല. സംസാരത്തില്‍ മിതത്വവും ആകര്‍ഷണീയതയും ഉണ്ടായിരിക്കണം. പൊതുവെ വെറുതെ വായിട്ടലയ്ക്കുന്നവരെ ഒട്ടും ഇഷ്ടമല്ല.
• വീമ്ബു പറയുന്ന ശീലം ആര്‍ക്കും ഇഷ്ടമാകില്ല. ബ്രാന്‍ഡഡ് കോസ്റ്റിയൂമും വില കൂടിയ ഷൂവുമൊന്നും പെണ്‍കുട്ടികള്‍ക്ക് വേണ്ട.
• ആദ്യ കാഴ്ചയില്‍ കണ്ണില്‍ നോക്കി സംസാരിക്കുന്നവരെയാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. ഉള്‍വലിവ് കാണിക്കുന്നവരെ ഇഷ്ടമല്ല.
• ആത്മവിശ്വാസവും അല്പം ധൈര്യവും ഉണ്ടായിരിക്കണം. നോക്കാം ആലോചിക്കാം എന്നൊക്കെ പറയുന്നവരോട് ഇഷ്ടമില്ല.
• നല്ല തമാശ അവസരത്തിനൊത്തും പറയുന്നവര്‍ക്ക് നല്ല ഡിമാന്റാണ്. വളിപ്പ് ആര്‍ക്കും ഇഷ്ടമല്ല.
• ഒച്ചവച്ചുള്ള പൊട്ടിച്ചിരിയല്ല ഹൃദമായ പുഞ്ചിരിയാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. ചിരിയില്‍ വശ്യതയും ഭംഗിയും ഉണ്ടായിരിക്കണം. വികൃതമായ ചിരി അരോചകമാണ്.
• ശ്രദ്ധയും കരുതലും എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നു. വീണ്ടുവിചാരവും അടുക്കും ചിട്ടയും പ്രതീക്ഷിക്കും.
•വശ്യമായ മുഖഭാവമാണ് പൊതുവെ ഇഷ്ടം. താടിയും മീശയും എല്ലാവര്ക്കും ഇഷ്ടമാകണമെന്നില്ല.
•തലമുടി സ്പൈക് ചെയ്താലും നീട്ടിവളര്‍ത്തിയാലും ശ്രദ്ധിക്കാറുണ്ട്. പാറി പറക്കുന്ന മുടിയോട് പലര്‍ക്കും അലര്‍ജിയാണ്.
•ഡീസന്റായ പെരുമാറ്റത്തിനാണ് കൂടുതല്‍ പേരും മുന്‍തൂക്കം നല്‍കുന്നത്. നുണ പറയുന്നവരോട് ആര്‍ക്കും താത്പര്യമില്ല.
•പൊതുവേ ഫീസിക്കല്‍ സ്ട്രക്ചര്‍, സംസാരം, സെന്സ്ഓഫ് ഹ്യൂമര്‍, ചിരി, കെയര്‍ ആന്‍ഡ് റെസ്പെക്ട് എന്നീ കാര്യങ്ങള്‍ക്കാണ് സ്ത്രീകള്‍ മുന്‍തൂക്കം നല്‍കുന്നത്.
Post Your Comments