അബുദാബി•റൊമൈന്‍ ലെറ്റൂസ് ഇ-കോളി ബാക്ടീരിയ മൂലം മലിനപ്പെട്ടിരിക്കുകയാണെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി യു.എ.ഇ കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി മന്ത്രാലയം.
യു.എ.ഇയില്‍ റൊമൈന്‍ ലെറ്റൂസില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കാനഡയില്‍ നിന്നും യു.എസില്‍ നിന്നുമുള്ള എല്ലാ റൊമൈന്‍ ലെറ്റൂസ് ഷിപ്മെന്റുകളും പരിശോധിച്ചെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments