രാജപുരം : കാസര്‍ഗോഡ് രാജപുരത്ത് വീണ്ടും പുലി ഇറങ്ങിയതായി പ്രചരണം . അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയില്‍ ഹോമിയോ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടില്‍ പുലിയെ കണ്ടതായാണ് പ്രചരണം. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പുലിയുടെ കാല്‍പാടോ മറ്റോ കണ്ടെത്താനായിട്ടില്ല. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തേക്കാണ് പുലി ഓടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post Your Comments