പാലക്കാട്: കവിതാ കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി മുന്‍ വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ടി.എന്‍ സരസു. ‘ദീപാ നിശാന്തിന് ഇത് കിട്ടേണ്ടതുതന്നെയാണ്. ഇവര്‍ക്ക് മാത്രം എല്ലാരെയും കുറ്റം പറയാം എന്നാണ് ധാരണ. ഒരു ടീച്ചര്‍ ഇങ്ങനെ ചെയ്തത് തെറ്റ് തന്നെയാണ്. മറ്റുള്ളവരെ കുറ്റം പറയുന്ന ദീപയ്ക്ക് ആരും തന്നെ ഒന്നും പറയാന്‍ പാടില്ല എന്ന ചിന്തയാണുള്ളത്. ദീപ ചെയ്യുന്നതൊക്കെ ശരിയാണ് എന്ന ധാരണ ആദ്യം മാറ്റണം. ഇവര്‍ ചെയ്തത് തെറ്റാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഒാരോരോ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ദീപ ഇതൊക്കെ ചെയ്യുന്നത്. അങ്ങനെ പല നേട്ടങ്ങളും കിട്ടുന്ന ആള്‍ക്കാരുണ്ടല്ലോ പാര്‍ട്ടിയില്‍. അതൊക്കെ കണ്ടുകൊണ്ട് കിടന്ന് ചാടുന്ന ആള്‍ക്കാരാണ് ഇവരെന്നും ടി.എന്‍ സരസു കുറ്റപ്പെടുത്തി.
അതേസമയം കവിതാ കോപ്പിയടി വിവാദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയവഴി ദീപാ നിശാന്ത് മാപ്പ് പറഞ്ഞിരുന്നു. കവിത നല്കി വഞ്ചിച്ചത് ശ്രീചിത്രനാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ലെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
Post Your Comments