തിരുവനന്തപുരം: കേരള കായിക താരങ്ങള്‍ക്ക് ട്രെയിനില്‍ പ്രത്യേക കോച്ച് ഏര്‍പ്പെടുത്തി. ഗുവാഹത്തിയില്‍ നടന്ന 64-മത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത കേരളാ താരങ്ങള്‍ക്കാണ് ട്രെയിനില്‍ പ്രത്യേക യാത്രാ സൗകര്യം ഒരുക്കിയത്. കായിക മന്ത്രി ഇ.പി.ജയരാജന്‍ ഇടപെട്ടതോടെയാണ് കേരളത്തിലെ കായിക താരങ്ങള്‍ക്ക് പ്രത്യേക കോച്ച് ഏര്‍പ്പെടുത്തിയത്
ഇ പി ജയരാജന്‍ ഇടപ്പെട്ടതോടെയാണ് താരങ്ങളെ പ്രത്യേക കോച്ചില്‍ നാട്ടില്‍ എത്തിക്കാന്‍ റെയില്‍വേ തയ്യാറായത്. വിവേക് എക്സ്പ്രസ്സില്‍ പ്രത്യേക കോച്ചാണ് അനുവദിച്ചത്. ഗെയിംസില്‍ ഇവര്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ഭരദ്വേഹന, ബോക്സിങ് ടീം അംഗങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
എന്നാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റ് ലഭ്യമായിരുന്നില്ല. വിവേക് എക്സപ്രസ്സില്‍ ഗുവാഹത്തിയില്‍ നിന്നും നാട്ടിലേക്ക് വരാനായിരുന്നു ടീം അംഗങ്ങള്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ റിസേര്‍വേഷന്‍ ലഭ്യമാകതെ ഇരുന്നതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. വിവരമറിഞ്ഞ സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍ ഉടന്‍ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് പ്രത്യേക കോച്ച് അനുവദിക്കാന്‍ അവശ്യപ്പെട്ട് കത്തയച്ചു. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ക്ക് പ്രത്യേക കോച്ച് അനുവദിച്ചത്.
Post Your Comments