ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആധാരമാക്കി അദ്ദേഹം രചിച്ച ‘ഗുരു പൗര്‍ണമി’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്. സി.രാധാകൃഷ്ണന്‍, എം.മുകുന്ദന്‍, ഡോ.എം.എം.ബഷീര്‍ എന്നിവരായിരുന്നു മലയാള വിഭാഗത്തിലെ ജൂറി അംഗങ്ങള്‍.
മൂന്ന് സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങള്‍, രണ്ട് ലേഖന സമാഹാരങ്ങള്‍ എന്നിവയ്‌ക്കാണ് ഇക്കുറി പുരസ്‌കാരമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരം മലയാളിയായ അനീസ് സലീമിനും ലഭിച്ചു.
Post Your Comments