Latest NewsIndia

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യം; വസുന്ധര രാജെ

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വസുന്ധര, താന്‍ ആള്‍ക്കൂട്ട അക്രമങ്ങളെ കൊലപാതക തുല്യമായാണ് കാണുന്നത് എന്ന് പറഞ്ഞത്.

ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ഇത്തരം കുറ്റകൃത്യങ്ങള്‍ കൊലപാതകത്തിന് തുല്യമെന്ന് കണക്കാക്കി ശിക്ഷിക്കപ്പെടണമെന്നും വസുന്ധര രാജെ പറഞ്ഞു. വസുന്ധര സര്‍ക്കാര്‍ രാജസ്ഥാനില്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നമാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വസുന്ധര, താന്‍ ആള്‍ക്കൂട്ട അക്രമങ്ങളെ കൊലപാതക തുല്യമായാണ് കാണുന്നത് എന്ന് പറഞ്ഞത്. ബിജെപിയുടെ ഭരനത്തിനു കീഴിലുള്ള ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വസുന്ധര.

ആള്‍ക്കൂട്ട ആക്രമണം കൊലപാതകമാണ്. ക്രമസമാധാന പ്രശ്‌നം കൂടിയാണ്. അത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന അടിസ്ഥാനത്തിലാണ് ആള്‍ക്കൂട്ട ആക്രമണം വിലയിരുത്തപ്പെടുക എന്നും വസുന്ധര കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button