KeralaLatest News

മാ​ക്കൂ​ട്ടം ചു​രം റൂ​ട്ടി​ലൂടെ രാത്രി സമയത്തുളള ബസ് യാത്ര ഇനി അനുവദനീയം

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി-​വീ​രാ​ജ്പേ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലൂടെ ഇനി ബ​സു​ക​ള്‍ക്ക് രാ​ത്രി​യിലും സഞ്ചരിക്കാം . രാ​ത്രി​യാ​ത്ര​യ്ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യിരുന്ന നി​രോ​ധ​നം കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ട്ര​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ത്തു ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള നി​രോ​ധ​നം നീക്കിയിട്ടില്ലാത്തതായും അറിയിച്ചു. ​മാ​ക്കൂ​ട്ടം വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് ചു​രം പാ​ത ത​ക​ര്‍​ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് രാ​ത്രി​യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തിയിരുന്നത്.

ബം​ഗ​ളൂ​രു, മൈ​സൂ​രു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാണ് രാത്രിയാത്ര വിലക്ക് പിന്‍വലിച്ചതോടെ ഗുണകരമായിരിക്കുന്നത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ നൂ​റു കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​വ​ള​ഞ്ഞ് ഗോ​ണി​കു​പ്പ-​കു​ട്ട-​മാ​ന​ന്ത​വാ​ടി വ​ഴി കൊ​ട്ടി​യൂ​ര്‍ പാ​ല്‍​ച്ചു​രം വ​ഴി​യോ നെ​ടും​പൊ​യി​ല്‍ ചു​രം വ​ഴി​യോ ആ​യി​രു​ന്നു വ​ന്നി​രു​ന്ന​ത്. വിലക്ക് പിന്‍വലിച്ചതോടെ ഈ രീതിയില്‍ മാറ്റം വരുമെന്നത് ആശ്വാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button