News

പണി മേടിച്ചു കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കുകാര്‍

കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് അടക്കമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് മാനേജ്‌മെന്റ് അച്ചടക്ക നടപടി എടുക്കാന്‍ ഒരുങ്ങുന്നത്.

തിരുവനന്തപുരം: ടിക്കറ്റ് കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കരാര്‍ നല്‍കുന്നതിന് എതിരായി മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ്. കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് അടക്കമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് മാനേജ്‌മെന്റ് അച്ചടക്ക നടപടി എടുക്കാന്‍ ഒരുങ്ങുന്നത്.

സമരം നടത്തിയവര്‍ക്ക് എതിരെ ഉടന്‍ നടപടി എടുക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണിത്. പണിമുടക്കില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. സമരക്കാരുടെ ശമ്പളത്തില്‍ നിന്നു നഷ്ടം ഈടാക്കാനാണ് നീക്കം. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഡ്രൈവഴ്‌സ് യൂണിയന്‍, എ.ഐ.ടി.യു.സി, ബി.എം.എസ് നേതാക്കളടക്കം 170പേര്‍ക്കെതിരെയാണ് നടപടി.

കഴിഞ്ഞ നവംബര്‍ 16 നായിരുന്നു യാത്രക്കാരെ വലച്ച മിന്നല്‍ പണിമുടക്ക്. 1200 ട്രിപ്പുകള്‍ ആണ് പണിമുടക്ക് കാരണം തടസപ്പെട്ടത്. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ഉത്തരവുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button