Latest NewsIndia

എയ്ഡ്സ് ബാധിത ചാടി ആത്മഹത്യ ചെയ്ത കുളത്തിലെ വെളളം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

ബെംഗളൂരു:  എയ്ഡ്സ് പിടിപെട്ട യുവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് രോഗം പകരുമെന്ന ഭീതിയില്‍ നാട്ടുകാര്‍ കുളത്തിലെ വെളളം കുടിക്കില്ലെന്ന് അധികൃതരോട് വ്യക്തമാക്കി. കുളം വറ്റിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കര്‍ണ്ണാടകയിലെ ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് നവംബര്‍ 29 ന് മീനുകള്‍ പാതി തിന്ന നിലയില്‍ കുളത്തില്‍ നിന്ന് യുവതിയുടെ മൃതശരീരം കണ്ടെടുത്തത്. ഇതോടെ നാട്ടുകാര്‍ വെളളം കുടിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു. കുളത്തില്‍ എയ്ഡ്സ് വെെറസ് അവശേഷിക്കന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

അധികൃതര്‍ കുളം വറ്റിച്ചില്ലെങ്കില്‍ നട്ടുകാര്‍ ചേര്‍ന്ന് ആ പ്രവൃത്തി ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത് . ഇതോടെ കുളം വറ്റിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ പ്രദേശവാസികളുടെ ആശങ്കക്ക് പിന്നില്‍ അടിസ്ഥാനമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോക്ടര്‍ നാഗരാജ് പറയുന്നത് .

താപനില 25 ഡിഗ്രിയില്‍ കൂടുതല്‍ ആയിരിക്കുമ്പോള്‍ വെള്ളത്തില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ വൈറസിന് അതിജീവിക്കാന്‍ കഴിയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ട് ആറ് ദിവസം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും കണക്കിലെടുത്ത് കുളം വറ്റിച്ച് മറ്റൊരു കനാലില്‍ നിന്ന് വെളളം നിറക്കാനാണ് അധികൃതരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button