ചെന്നൈ: വാടകയ്ക്ക് നല്കിയ വീട്ടില്‍ കുളിമുറിയിലടക്കം ആറോളം ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥനെ പെണ്‍കുട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48)യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെയുളള കേസ് . സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാ ണ് വാടകയ്ക്ക് നല്‍കിയിരുന്നത്. കുളിമുറിയിലും കിടപ്പ് മുറിയിലും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും കര്ട്ടന് പിറകില്‍ നിന്നുമായി ആറോളം ഒളിക്യാമറകളാണ് കണ്ടെടുത്തത് .
കുളിമുറിയില്‍ മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടേയാണ് ഒളിക്യാമറ പെണ്‍കുട്ടികളുടെ കണ്ണില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറോളം ക്യാമറകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വീട്ടുടമസ്ഥനെ സംശയം വെച്ച് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെട്ടു. വാടകയ്ക്ക് നല്കിയ വീട്ടില്‍ ഇടക്കിടക്ക് പുതുക്കല്‍ പണിക്കെന്ന വ്യാജേന എത്താറുണ്ടെന്നും ആ സമയത്താണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും സമ്പത്ത് പോലീസിനോട് കുറ്റസമ്മതം നടത്തി.
പലപ്പോഴായി വാടകവീട്ടില്‍ എത്തുകയും ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതിനായി ക്യാമറയുടെ സ്ഥാനത്തില്‍ മാറ്റം വരുത്താറുണ്ടായിരുന്നതായും പോലീസിനോട് ഇയാള്‍ പറഞ്ഞു. എന്നാല്‍ ക്യാമറയിലൂടെ ഒന്നും തന്നെ പ്രതി റെക്കോര്‍ഡ് ചെയ്തിട്ടില്ലായെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ കെെവശത്ത് നിന്ന് 16 മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
Post Your Comments