തിരുവനന്തപുരം: നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു. വി.ഡി സതീശന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയെന്ന് വ്യക്തമാക്കി. നൂറ് ദിവസം കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ സഹായം ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയും നല്‍കിയിട്ടില്ലെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
അടിയന്തര പ്രമേയത്തിൻമേൽ സഭയിൽ ചർച്ച തുടരുകയാണ്. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.
Post Your Comments