കൊച്ചി: മോഷണക്കേസില്‍ പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് മോഷണകേസിലെ പ്രതിയായ കംസീര്‍ എന്ന് വിളിക്കുന്ന തഫ്സീര്‍ ദര്‍വേഷ് രക്ഷപ്പെട്ടത്.
രാവിലെ പ്രാഥമിക ആവശ്യം നിറവേറ്റണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടാണ് ഇയാള്‍ സഹതടവുകാരനോടൊപ്പം ലോക്കപ്പിന് പുറത്തിറങ്ങിയത്. തുടര്‍ന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച സഹതടവുകാരനെ പിടികൂടാനായി. എന്നാല്‍ കംസീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം ഇരുന്നൂറോളം മോഷണ കേസുകളില്‍ പ്രതിയാണ് തഫ്സീര്‍. പൊന്നാനി സ്വദേശിയാണ് ഇയാള്‍. കട കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസമാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്ത കംസീറിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
Post Your Comments