കവിതാ മോഷണത്തിലെ എല്ലാതെറ്റുകളും നവോത്ഥാന സാംസ്കാരിക പ്രഭാഷകന്റെ മേൽ ആരോപിച്ചു തടിയൂരാനൊരുങ്ങി ദീപ നിഷാന്ത്. കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറയുന്നതായി എഴുത്തുകാരിയും തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപികയുമായ ദീപാ നിശാന്ത്. യുവകവി എസ്.കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന് തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തുറന്നുപറഞ്ഞ അവര്‍ സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് ശ്രീചിത്രന് തനിക്ക് കവിത കൈമാറിയതെന്നും അറിയിച്ചു.
കവിതയുടെ സൃഷ്ടാവായ കലേഷിനോടു മാപ്പ് പറയുന്നു. ജാഗ്രത കാട്ടേണ്ടിയിരുന്നു. പറ്റിയത് വലിയ പിഴവെന്നും ദീപ നിശാന്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് ഇവർ ഇത് വ്യക്തമാക്കിയത്. കവിത മോഷ്ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്റെ കവിത മോഷ്ടിച്ചതെന്നാണ് ശ്രീചിത്രന് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മനുഷ്യന് എത്രത്തോളം കള്ളം പറയുമെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
എഴുത്തുകാരിയെന്ന നിലയില്‍ അറിയപ്പെടാനല്ല താന്‍ കവിത പ്രസിദ്ധീകരിച്ചത്. പറ്റിയത് വലിയ പിഴവാണ്. ഇക്കാര്യത്തില്‍ എല്ലാവരോടും മാപ്പ് പറയുന്നതായും ദീപ കൂട്ടിച്ചേര്‍ത്തു. അതെ സമയം ഒരു അദ്ധ്യാപികയായ ദീപ ആരെങ്കിലും തന്ന കവിത സ്വന്തം കവിതയെന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയതിന് പിന്നിലുള്ള ധാര്‍മ്മികത വ്യക്തമാക്കണമെന്നാണ് സൈബർ ലോകത്തിന്റെ ആവശ്യം.
Post Your Comments