ഹരിപ്പാട്: അജ്ഞാതരോഗം ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നു.വീയപുരത്താണ് അജ്ഞാതരോഗംബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നത്. പശുക്കളും ആടുകളുമാണ് ചത്തൊടുങ്ങിയത്. പത്തിലധികം പശുക്കളും അതുപോലെ പന്ത്രണ്ടോളം ആടുകളുമാണിവിടെ ചത്തത്. വീയപുരം കിഴക്കേരയിലെ കന്നുകാലികളാണ് ചത്തൊടുങ്ങിയത്.
നന്ദന്‍കേരില്‍ അബ്ദുള്‍സത്താറിന്റെ 60,000 രൂപയോളം വിലവരുന്ന കറവപശുവാണ് കഴിഞ്ഞദിവസം ചത്തത്. പാളയത്തില്‍ കോളനിയില്‍ സുധാകരന്‍, അടിച്ചേരില്‍ സജീവ്, പോളത്തുരുത്തേല്‍ ഷാനി, പോളത്തുരുത്തേല്‍ കുഞ്ഞുമോന്‍, പോളത്തുരുത്തേല്‍ അബ്ദുള്‍ മജീദ്, നന്ദന്‍കേരില്‍ കൊച്ചുമോന്‍ , പാളയത്തില്‍ സോമന്‍ എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ചത്തത്. രോഗം എന്തെന്ന് അറിയാത്തതിനാല്‍ കൂടുതല്‍ പരിശോധനക്കായി ആന്തരികാവയവങ്ങള്‍ ആലപ്പുഴക്ക് അയച്ചിരിക്കുകയാണെന്ന് വീയപുരം വെറ്ററിനറി സര്‍ജന്‍ പറഞ്ഞു. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നാവില്‍നിന്ന് ഉമിനീര്‍ വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വരികയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു.
Post Your Comments