ഹീറോ സ്‌പ്ലെൻഡർ ഇനി വിയർക്കും പുത്തൻ പ്ലാറ്റിനയുമായി ബജാജ്. കോംബി ബ്രേക്ക് സാഹിതം 115 സിസി പ്ലാറ്റിനയാണ് കമ്പനി അവതരിപ്പിച്ചത്. രൂപത്തില്‍ കാര്യമായ മാറ്റമില്ല. ബൈക്കിന്റെ കരുത്ത് കൂടിയിട്ടുണ്ട്. മൂന്ന് എംഎം നീളവും ഏഴ് എംഎം ഉയരവും വർദ്ധിച്ചു. ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി 11 ലിറ്ററായി ചുരുക്കി.
102 എയര്‍ കൂള്‍ഡ് എന്‍ജിന് പകരമെത്തുന്ന 115 സിസി 3 8.6 ബിഎച്ച്പി പവറും 9.81 എല്‍എം ടോര്‍ക്കും ഉൽപാദിപ്പിക്കും.( നിലവിലെ മോഡലിനെക്കാള്‍ 0.7 ബിഎച്ച്പി പവറും 1.46 എന്‍എം ടോര്‍ക്കും അധിക കരുത്തു ഇതിലൂടെ ലഭിക്കുന്നു ).
ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം എന്ന് പേരിലുള്ള ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം കൂടുതൽ സുരക്ഷ വാഗ്‌ദാനം ചെയ്യുന്നു. നിലവിൽ സ്റ്റാന്റേഡായി ഡ്രം ബ്രേക്കാണ് നല്‍കിയിട്ടുള്ളത്. ഓപ്ഷണലായി ഡിസ്‌ക് ബ്രേക്കും ലഭ്യമാക്കും. നിലവിൽ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയ ബൈക്കിന്റെ വിൽപ്പന ഉടൻ ആരംഭിക്കും. 49,300 രൂപയായിരിക്കും എക്‌സ് ഷോറൂം വില.
Post Your Comments