Latest NewsUAE

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകള്‍ ഉയര്‍ത്തുന്നു:കാരണം ഇങ്ങനെ

വേനലവധിക്ക് നാട്ടിലെത്താന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിത് വലിയ തിരിച്ചടിയാണ് നല്‍കുക

ദുബായ്: ഇന്ത്യന്‍ കുടുംബങ്ങള്‍ വേനലവധിക്ക് നാട്ടില്‍ പോകാനൊരുങ്ങുന്നതോടെ ഗള്‍ഫില്‍ നിന്ന്  തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ക്ക് അമിത് നിരക്ക് ഈടാക്കാനൊരുങ്ങി വിമാനക്കമ്പനികള്‍.  എന്നാല്‍ വേനലവധിക്ക് നാട്ടിലെത്താന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിത് വലിയ തിരിച്ചടിയാണ് നല്‍കുക.

രണ്ട് പ്രമുഖ വിമാനക്കമ്പനികള്‍ ദോഹ, മസ്‌കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ആഴ്്ചതോറുമുള്ള 39 സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഈ തീരുമാനം. അതേസമയം ജെറ്റ് എയര്‍വേയ്‌സിന്‍ഡറെ മാര്‍ക്കറ്റ് ഇടിഞ്ഞതും ഈ മേഖലില്‍ മത്സരം വര്‍ദ്ധിച്ചതുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കമ്പനിയെ നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ദോഹയില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിനിടങ്ങളില്യ്ക്കുള്ള സര്‍വീസുകളും ലക്‌നൗ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായും പറയുന്നു, ഈ സര്‍വീസുകള്‍ ഡിസംബര്‍ 5 മുതല്‍ നിര്‍ത്തലാക്കി.

ജെറ്റ് എയര്‍വെയ്‌സ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയതോടെ ബഡ്ജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളഉം റദ്ദാക്കി. മുംബൈ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് മാത്രമാണ് ഇന്‍ഡിഗോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. അത്സമയം ഒമാനില്‍ നിന്ന് നേരിട്ട് മുംബൈ ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന് വിമാനങ്ങളും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഇത്രയും വിമാനങ്ങള്‍ റദ്ദാക്കിയതോടെ വേനലവധി ലക്ഷ്യമിട്ട് മറ്റ് സര്‍വീസുകള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അതേസമയം ഫെബ്രുവരി,മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികള്‍ക്കിത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button