Latest NewsKerala

പൂര്‍വ്വിക സ്വത്ത് മക്കള്‍ക്ക് കെെമാറുന്നത് മരണാനന്തരമാക്കണം : ജോസഫൈന്‍

കോഴിക്കോട്: മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് നല്‍കുന്ന രീതിയിലേക്ക് നടപടിക്രമങ്ങള്‍ മാറണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മക്കളുടെ പേരിലേക്ക് സ്വത്തുക്കള്‍ എഴുതി നല്‍കുന്നതിനാലാണ് ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വയോജന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫൈന്‍.

വൃദ്ധസദനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും അവര്‍ പറഞ്ഞു. നിലവിലെ വയോജന നിയമം ശക്തമല്ലെന്നും ജോസഫെെന്‍ അഭിപ്രായപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button