തിരുവനന്തപുരം•വനിതാ മതിലുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കവേ, വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് രംഗത്ത്. ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നും വി.എസ് പറഞ്ഞു.
എന്‍.എസ്.എസ് പോലുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്യൂണിസ്റ്റ് ആശയമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ അണിചേരുമെന്നും കണ്‍വീനര്‍ എ വിജയരാഘവന് അറിയിച്ചു.
വനിതാമതിലിനു മുന്നോടിയായി വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. വനിതാ സംഘടനകളുടെ സംസ്ഥാനതല യോഗം ചേരും. ഈ മാസം എട്ടിന് എല്ലാ ജില്ലകളിലും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് എല്‍.ഡി.എഫ് യോഗം ചേരുമെന്നും വിജയരാഘവന് വ്യക്തമാക്കി.
Post Your Comments