കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിംഗ് മേഖലയില്‍ 20 വര്‍ഷത്തെ പരിചയവും ദേശസാല്‍കൃത ബാങ്കുകളുടെയോ, സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയോ ജനറല്‍ മാനേജര്‍ തസ്തികയിലോ, അതിന് മുകളിലോ കുറഞ്ഞത് 5 വര്‍ഷം സേവനം അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 45 വയസും പരമാവധി 57 വയസുമാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പ് സഹിതം നിശ്ചിത അപേക്ഷാ ഫോമില്‍ ഈ മാസം 20 നകം സെക്രട്ടറി ( സഹകരണം), സഹകരണ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Post Your Comments