Latest NewsIndiaInternational

‘ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ നരേന്ദ്രമോദിയെ പിന്തുണക്കാൻ സമയമായി’ പാകിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി യു എസ്.

അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

വാഷിംഗ്ടൺ : പാകിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി യു എസ്. ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സമയമായെന്ന് യു എസ് പാകിസ്ഥാനു നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.ഐക്യരാഷ്ട്ര സംഘടന,നരേന്ദ്രമോദി,അഫ്ഗാനിസ്ഥാൻ തുടങ്ങി സമാധാനത്തിനായി നിലകൊള്ളുന്നവരെ പിന്തുണയ്ക്കേണ്ടതുണ്ട്. അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അയച്ച കത്തിൽ അഫ്ഗാന്‍ വിഷയത്തില്‍ നല്‍കുന്ന പൂര്‍ണ പിന്തുണയാവും യുഎസ് – പാക് ബന്ധത്തിന്റെ അടിസ്ഥാനമെന്നു വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ സമാധാന പ്രക്രിയ സംബന്ധിച്ച് അയച്ച ഈ കത്തിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിം മാറ്റിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button