KeralaLatest News

സർക്കാരിന്റ സാലറി ചലഞ്ച് തികഞ്ഞ പരാജയമോ ? വിട്ടുനിന്നവർ ആരൊക്കെ ?

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഖ്യന്ത്രിയുടെ സാലറി ചലഞ്ചിനോട് മുഖം തിരിച്ചത്‌ ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗസ്‌ഥര്‍. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പങ്കാളിത്തത്തോടെ 2211 കോടി രൂപ സമാഹരിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ലഭിച്ചതാകട്ടെ 488 കോടി മാത്രം! അതായത്‌, ലക്ഷ്യമിട്ടതിന്റെ 25%.

ഉദ്യഗസ്ഥരിൽ 57.33% പേര്‍ സാലറിചലഞ്ചിനോട്‌അനുകൂലമായി പ്രതികരിച്ചെന്നാണു നിയമസഭയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്ക്‌. പകുതിയിലേറെപ്പേര്‍ പങ്കെടുത്തിട്ടും ലക്ഷ്യമിട്ടതിന്റെ നാലിലൊന്നു മാത്രം ലഭിച്ചതു വിലയിരുത്തുമ്പോഴാണ്‌ ഉയര്‍ന്ന ശമ്പളമുള്ളവരുടെ നിസ്സഹകരണം വ്യക്‌തമാകുന്നത്‌.

പണം നൽകിയവരിൽ കൂടുതലും കുറഞ്ഞ സാലറി ഉള്ളവരാണ്. പൊതുഭരണവിഭാഗത്തിലാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തത്‌-4000 ഉദ്യോഗസ്‌ഥരില്‍ 3192 പേര്‍. ആകെ 4,83,733 ജീവനക്കാരില്‍ 2,77,338 പേരാണു സാലറി ചലഞ്ചില്‍ പങ്കെടുത്തത്‌. പ്രതിപക്ഷസംഘടനകളുടെ എതിര്‍പ്പു മറികടന്ന്‌, 70% പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തെന്നാണു സര്‍ക്കാര്‍ മുമ്പ് അവകാശപ്പെട്ടിരുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button