തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ നടപടികളോട് സഹകരിക്കുമെന്ന് തങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ബന്ധുനിയമന വിവാദം ഉയര്‍ത്തിയതിനു പിന്നാലെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തില്‍ ആക്രോശമുയര്‍ത്തിയത് ഭരണപക്ഷമാണെന്ന് ചെന്നിത്തല പറഞ്ഞു.
കടകംപള്ളിയടക്കമുള്ള മന്ത്രിമാര്‍ തങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. ഇത് സഭാമര്യാദകള്‍ക്ക് ചേര്‍ന്നതല്ല- അദ്ദേഹം കുറ്റപ്പെടുത്തി. ജലീലിനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഏത് അഴിമതിയോടും സന്ധി ചെയ്യുന്ന തരത്തിലേക്ക് സര്‍ക്കാര്‍ അധപ്പതിച്ചെന്നും പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തിക്കളയാം എന്ന് കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബന്ധുനിയമന വിഷയം അടിയന്തിര പ്രാധാന്യം ഇല്ലാത്തതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമനം അപേക്ഷ ക്ഷണിക്കാതെയാണ് നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അദീപിനെ നിയമിച്ചതിൽ ചട്ടലംഘനവുംസത്യപ്രതിജ്ഞാ ലംഘനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments