KeralaLatest News

സമരനായകന് ആത്മവീര്യം പകരാന്‍ അഭിവാദ്യമര്‍പ്പിച്ച് രാജഗോപാലും സുരേഷ് ഗോപിയും വേദിയില്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖ നേതാക്കള്‍. സമരം രണ്ടാം ദിവസം പിന്നിടുമ്പോള്‍ സുരേഷ് ഗോപി എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്ന് സമരപന്തലിലെത്തി. സമരനായകന് ആത്മവീര്യം പകര്‍ന്നു നല്‍കാനാണ് നേതാക്കള്‍ സമര വേദിയില്‍ എത്തിയത്. കെ.സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button