ഹരിപ്പാട്: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കുടുക്കിയത് സ്വന്തം ഭാര്യ. കുമാരപുരം ഗ്രാമ പഞ്ചായത്ത് ചെന്നാട്ട് കോളനിയില്‍ മോഹനന്‍ (42) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം നടന്നത്. സമീപത്ത് തൊഴിലുറപ്പ് ജോലിക്ക് പോയ മാതാവ് വെള്ളം എടുക്കാന്‍ വന്നപ്പോഴാണ് വിവരം അറിയുന്നത്. പീഡനവിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് മോഹനന്റെ പേരില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തു.
Post Your Comments