കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. ആളില്ലാത്ത വീടിന്റെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ 18 പവന് സ്വര്‍ണാഭരണവും 11,000 രൂപ വിലവരുന്ന 550 യുഎഇ ദിര്‍ഹവും കവര്‍ന്നത് .താണ മാണിക്കകാവിനടുത്ത് ആണ് സംഭവം.ഇസ്താന ഹൗസില്‍ താഹിറയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. താഹിറയും മകളും മകനും കുടുംബത്തോടൊപ്പം താഹിറയുടെ ചങ്ങനാശേരിയില്‍ ഉള്ള ജ്യേഷ്ഠത്തിയുടെ വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം.ഇവര്‍ കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു പോയത്.മൂന്നാം തീയതി വീട്ടില്‍ ജോലിക്ക് എത്തിയവരാണ് വാതില്‍ തുറന്നത് കണ്ടത്. ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് അകത്തു കയറി നോക്കിയപ്പോള്‍ എല്ലാ മുറിയിലും സാധനം വാരിവലിച്ചിട്ട നിലയിലായിരുന്നു .
പോലീസ് നായ മണംപിടിച്ച് മാണിക്യ കാവിന് സമീപംവരെ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആകാം മോഷണം നടന്നത് എന്നാണ് നിഗമനം.
Post Your Comments