KeralaLatest News

ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല എസ് പി ജയശങ്കറിന്

തിരുവനന്തപുരം:  മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം റെയ്ഞ്ച് എസ് പി ജയശങ്കറിന്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയ ക്രമക്കേടുകളെ കുറിച്ചാണ് അന്വേഷണം നടത്തുക. തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കോടിയുടെ നഷ്ടം ആ കാലയളവില്‍ ഉണ്ടായതായും ധനകാര്യ പരിശോധന റിപ്പോര്‍ട്ട് പറയുന്നു. . അടുത്ത മാസം ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button