KeralaLatest News

സമദു:ഖിതര്‍ കണ്ടുമുട്ടി; പരസ്പരം ആശ്വസിപ്പിക്കാനാവാതെ രാഖിയുടെയും ഗൗരി നേഹയുടേയും മാതാപിതാക്കള്‍

കൊട്ടിയം: പരസ്പരം ആശ്വസിപ്പിക്കാനാവാതെ മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍. പരീക്ഷയില്‍ കോപ്പിയടിയാരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥി രാഖി കൃഷ്ണയുടെ മയ്യനാട് കൂട്ടിക്കടയിലെ ശ്രീരാഗത്തില്‍ ഗൗരി നേഹയുടെ മാതാപിതാക്കളെത്തി. ഈ ദമ്പതിമാരുടെ കൂടിക്കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ നൊമ്പര കാഴ്ചയായി.

കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. ഗൗരിയുടെ മാതാപിതാക്കളായ ഷാലിയും പ്രസന്നകുമാറുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രാഖിയുടെ വീട്ടിലെത്തിയത്. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതായതോടെ പ്രസന്നകുമാറും ഭാര്യയും വിതുമ്പുകയായിരുന്നു. രാഖിയുടെ അമ്മ ശ്രീജിതയ്ക്കും വിതുമ്പലടക്കാനായില്ല. എന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കും വരെ പോരാടുമെന്നും എങ്കിലേ മക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളുവെന്നും ഇവര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button