മുംബൈ: ഐടി പാര്‍ക്കിനു സമീപത്തെ വനത്തില്‍ വന്‍ തീപിടിത്തം. വടക്കു പടിഞ്ഞാറന്‍ മുംബൈയിലെ ഗോര്‍ഗാവ് പ്രാന്തത്തിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്. 3-4 കിലോമീറ്റര്‍ ചുറ്റളവിലേക്കു തീ പടര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ല. വനമേഖലയില്‍ വന്‍ വനനാശമുണ്ടായിരിക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക സോരു ബഥീന ആവശ്യപ്പെട്ടു. തരിശ് നിലമെന്നു ചൂണ്ടിക്കാട്ടി പിന്നീട് ഈ ഭൂമി കൈയേറാനുള്ള പ്രവര്‍ത്തനമാണ് ഇതെന്നു സംശയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പത്തു ഫയര്‍ എന്‍ജിനുകളും ഏഴ് ജംബോ ടാങ്കറുകളും മൂന്ന് ദ്രുതകര്‍മ സേനാ വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തീ പടര്‍ന്നതിനെ തുടര്‍ന്ന് വനമേഖലയില്‍ താമസിക്കുന്ന ആദിവാസികളെയും ഇവരുടെ വളര്‍ത്തുമൃഗങ്ങളെയും പോലീസിനെ ഉപയോഗിച്ച് നീക്കിയിരുന്നു. ഇത് വലിയ വിപത്ത് ഒഴിവാക്കി.
Post Your Comments