കോട്ടയം: വ്യാജ കോൾ വഴി കോളേജ് അധ്യാപകന് 1.80 ലക്ഷം രൂപ നഷ്ടമായി. ബാങ്കില്‍ നിന്നെന്ന വ്യാജനെ ഫോണില്‍ വിളിച്ച് ഒടിപി ചോദിച്ചറിഞ്ഞിട്ടായിരിന്നു തട്ടിപ്പ്. കോട്ടയത്താണ് സംഭവം. ശനിയാഴ്ച രാവിലെ എസ്ബിഐയുടെ പുതിയ എടിഎം കാര്‍ഡ് വന്നിട്ടുണ്ടെന്ന സന്ദേശം മൊബൈലില്‍ അധ്യാപകന് ലഭിച്ചു. ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് എല്ലാവര്ക്കും അയച്ചു കൊടുക്കുന്ന സമയമായിരുന്നതിനാല്‍ വിശ്വസിച്ചു.
മൊബൈലില്‍ കോള്‍ വരികയും കാര്‍ഡ് ബ്ലോക്കാണെന്ന് അറിയിക്കുകയും ചെയ്തു. എസ്ബിഐയുടെ കാര്‍ഡ് വിഭാഗത്തില്‍നിന്നു വിളിക്കുന്നുവെന്നായിരുന്നു സന്ദേശം. സംശയം തോന്നി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും തട്ടിപ്പുകാരന് പറഞ്ഞതോടെ അധ്യാപകൻ വിശ്വസിച്ചു.
തുടർന്ന് കാര്‍ഡ് ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും ഫോണ്‍ കട്ട് ചെയ്യാതെ അതിലുള്ള നമ്പർ പറയണമെന്നും പറഞ്ഞു.നമ്പർ പറഞ്ഞതോടെ ഫോൺ കട്ടായി. സംശയം തോന്നി അകൗണ്ട് പരിശോധിച്ചപ്പോൾ പണം നഷ്ടമായി എന്ന് ബോധ്യപ്പെട്ടു. ഇതിനിടെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച മറ്റു അക്കൗണ്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും പണം നഷ്ടപ്പെട്ടതായി കണ്ടെത്തി.
അധ്യാപകന് സൈബര്‍ സെല്ലിലും ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പരാതി നല്കി. മകന്റെ പഠനവുമായി ബന്ധപ്പെട്ടു ശേഖരിച്ച പണമാണു നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കോളജിലെ മറ്റ് അധ്യാപകരെയും ഇതേസംഘം വിളിച്ചിരുന്നതായാണു വിവരം ലഭിച്ചു . ഇവരിലൊരാളുടെ 5,000 രൂപയും നഷ്ടമായിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments