തൃശൂര്‍: യുവ പ്രവാസിയുടെ വിവപിടിപ്പുള്ള രേഖകളും ഒന്നേകാല്‍ ലക്ഷം രൂപയും വിമാനയാത്രക്കിയെ നഷ്ടമായി. അബുല്‍ അഫ്സല് സെയ്തു മുഹമ്മദിനാണ് തന്റെ വിമാനയാത്ര തീരാ ദുഖമായി മാറിയത്. ഉപ്പ മരിച്ചതിന്റെ 41ാം ദിന ചടങ്ങിനു നാട്ടില്‍ എത്തിയതായിരുന്നു അബുല്‍. ദുബായ്കൊച്ചി യാത്രയില്‍ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തില്‍ നിന്നാണ് യുവാവിന്റെ വിലപിടിപ്പുള്ള വസ്തുക്കളും പണവും നഷ്ടമായത്. ഒന്നേകാല്‍ ലക്ഷം രൂപയോളം വിലമതിക്കുന്ന സമ്പാദ്യമാണ് ബാഗില്‍ ഉണ്ടായത്.
സീറ്റുള്ള കാബിനില്‍ സ്ഥലമില്ലെന്നു പറഞ്ഞ് ജീവനക്കാരന് തടഞ്ഞപ്പോഴാണു ബാഗ് മറ്റൊരു കാബിനില്‍ വച്ചതെന്നും എന്നാല്‍ 29നു വൈകിട്ട് 6.30നു നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന നേരം ബാഗ് കണ്ടില്ലെന്നും അബ്ദുല്‍ പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ കാബിന് ക്രൂവിനോടു പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ബാഗ് കിട്ടാതെ ഇറങ്ങില്ലെന്നു ശാഠ്യം പിടിച്ചെങ്കിലും ലഗേജ് വരുന്ന ഭാഗത്തുപോയി ആളുകളെ പരിശോധിച്ച് സ്വയം കണ്ടെത്താനായിരുന്നു മറുപടി.
അവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ബാഗ് കണ്ടു പിടിച്ചു തരാന്‍ ആരും തയ്യാറായില്ലെന്ന് അബുല്‍ ആരോപിക്കുന്നു. ദുബായ് അല്‍ റിഗ്ഗയിലെ പ്രമുഖ ബാങ്കില്‍ ജീവനക്കാരനായ അബുലിനു ജോലിസ്ഥലത്തെ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടതാണു കൂടുതല്‍ വിഷമം. ബാങ്കിന്റെ യുഎഇയിലെ ഏതു ശാഖയിലേക്കും പ്രവേശിക്കാന്‍ അനുമതിയുള്ള കാര്‍ഡ് ആണിത്.
Post Your Comments