അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് പിടിയിലായയാള്‍ക്ക് ജീവപര്യന്തം തടവ്. കേസില്‍ നേരത്തെ കീഴ്കോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. മയക്കുമരുന്ന് കൈവശം വെച്ചു, ഉപയോഗിച്ചു, വില്‍പ്പന നടത്തി എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇവയെല്ലാം നിലനില്‍ക്കുമെന്ന് കോടതിയും കണ്ടെത്തുകയായിരുന്നു.
ശിക്ഷ അനുഭവിക്കുന്നതിന് പുറമെ പ്രതി 50,000 ദിര്‍ഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് വടക്കന്‍ എമിറേറ്റില്‍ വെച്ച് ആന്റി നര്‍കോട്ടിക് വിഭാഗം ഉദ്ദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും തെളിഞ്ഞു.
Post Your Comments