ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പീഡനത്തെ തുടര്‍ന്ന് ഗര്‍ഭം ധരിച്ച പതിനാറുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. 22 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നത് ഉയര്‍ന്ന അപകടസാധ്യതയുള്ളതായി ജിടിബി ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ മുന്നറിയിപ്പ് മറികടന്നാണ് കോടതിയുടെ ഉത്തരവ്. ഭ്രൂണത്തെ ഇല്ലാതാക്കാന്‍ ജസ്റ്റിസ് വിഭു ബക്രു ഇരയ്ക്ക് അനുമതി നല്‍കി.
അപകടസാധ്യതകളെക്കുറിച്ച് ഇരയോടും, പിതാവിനോടും വിശദീകരിച്ചു. എന്നിരുന്നാലും ഗര്‍ഭച്ഛിദ്രം നടത്തണമെന്ന വാദത്തില്‍ ഇവര്‍ ഉറച്ച് നിന്നതോടെയാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. വിവാഹിതനായ ഒരു പുരുഷനാണ് പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിവാഹമോചിതനാണെന്നും, ഭര്‍ത്താവിനെ പോലെയാണെന്നും പറഞ്ഞായിരുന്നു പീഡനമെന്ന് കൗമാരക്കാരി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
ഇതേത്തുടര്‍ന്നാണ് ജിടിബി ആശുപത്രിയോട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് നിര്‍ദ്ദേശം നല്‍കാന്‍കോടതി ആവശ്യപ്പെട്ടത്. എട്ടാഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നത് അപകടമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചത്. ഈ അവസ്ഥ ഇരയെ കടുത്ത മാനസിക ബുദ്ധിമുട്ടിലേക്ക് നയിച്ചതായി മെഡിക്കല്‍ ബോര്‍ഡിലെ സൈക്യാട്രിസ്റ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments