Health & Fitness

നിശബ്ദ കൊലയാളിയായ ഡാല്‍ഡയെ ആഹാരത്തില്‍ നിന്ന് ഒഴിവാക്കൂ..

നമ്മള്‍ ഒരിക്കലെങ്കിലും ഡാല്‍ഡ ഉപയോഗിയ്ക്കാത്തവരായി കാണില്ല. എന്നാല്‍ ഡാല്‍ഡയെ ഇപ്പോള്‍ നിശബ്ദ കൊലയാളിയെന്ന് വിളിയ്ക്കുന്നു. അതിനുള്ള കാരണങ്ങള്‍ ഇവയാണ്. ഒരു മാരകമായ ചേരുവയാണ് ഡാല്‍ഡ. മിക്കവരും ഭക്ഷണത്തില്‍ ഡാല്‍ഡ ഉപയോഗിക്കുന്നു. പിന്നെ എങ്ങനെ രോഗങ്ങള്‍ നിങ്ങളെ പിടിപ്പെടാതിരിക്കും.

ഏറ്റവും അപകടകാരികള്‍ ഡാല്‍ഡ, പഞ്ചസാര, മൈദ എന്നിവയാണ്. ഇവ ഇല്ലാതെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റില്ലെന്ന് അവസ്ഥയും നിലനില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിരിക്കൂ. ഡാല്‍ഡ മാരകമായ വിഷമാണ്. വെജിറ്റബിള്‍ എണ്ണകളെ നെയ്യ് പോലെ കട്ടിയുള്ളതാക്കാന്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നിക്കല്‍ പൊടിയാണ് പ്രധാനമായും ചേര്‍ക്കുന്നത്. നിക്കല്‍ മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ…? ഇനിയെങ്കിലും അറിഞ്ഞിരിക്കാം…

കിഡ്നി

ഡാല്‍ഡയില്‍ ചേര്‍ക്കുന്ന നിക്കല്‍ മനുഷ്യശരീരത്തില്‍ എത്തിയാല്‍ കിഡ്നിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.

കരളും ത്വക്കും

ഈ വിഷത്തെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. അവസാനം കരള്‍ ഈ വിഷത്തെ ഒതുക്കി നിര്‍ത്തും. ഈ പ്രക്രിയ പല പ്രാവശ്യം നടക്കുമ്പോള്‍ കരള്‍ ക്ഷീണിക്കും.

മഞ്ഞപ്പിത്തം

കരളിന് ആവശ്യമായ വസ്തുക്കള്‍ കിട്ടുമ്പോഴും ഇവ പ്രവര്‍ത്തിക്കാതിരിക്കുകയും പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറംതള്ളുകയും ചെയ്യും. ഈ പുറംതള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്.

കാഴ്ച ശക്തി

ഡാല്‍ഡ ബ്രെഡില്‍ പുരട്ടി എലികള്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തപ്പോള്‍ എലികളില്‍ കുറേ എണ്ണത്തിന് കാഴ്ച ശക്തി ഇല്ലാതായി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വധ്യത

മനുഷ്യരില്‍ വധ്യതയ്ക്കും കാരണമാകും ഡാല്‍ഡ.

കൊഴുപ്പ്

ഇതില്‍ ഹൈഡ്രൊജെനേറ്റ്ഡ് വെജിറ്റബിള്‍ ഓയിലാണ് ഉള്ളത്. ധാരാളം കൊഴുപ്പാണ് സൂചിപ്പിക്കുന്നത്. ഇത് കഴിക്കുന്നത് വഴി കൊഴുപ്പ് നിറയാനും പൊണ്ണത്തടിക്കും കാരണമാകുന്നു.

പ്രതിരോധശേഷി

രക്തയോട്ടം അവതാളത്തിലാകുകയും ഇതുവഴി പ്രതിരോധശേഷി ഇല്ലാതാകുകയും ചെയ്യുന്നു.

കൊളസ്ട്രോള്‍

കൊഴുപ്പ് നിറഞ്ഞ ഇവ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകുന്നു. കൊളസ്ട്രോള്‍ ഉള്ളവര്‍ ഡാല്‍ഡ ഉപയോഗിക്കരുതെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button