ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കലിന്റെ അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാസിൻ ഭട്കലിനെ അറസ്റ്റ് ചെയ്ത സംഭവം പുറത്തു വിട്ടത് ആരെന്നു വ്യക്തമായ രാത്രിയില്‍ത്തന്നെ ബെഹ്‌റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നല്‍കുകയായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.
സുപ്രധാനമായ പല കേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബെഹ്‌റ. ഭീകരന്‍ ഡേവിഡ് ഹെഡ്ലിയെ യുഎസില്‍ ചോദ്യം ചെയ്യാന്‍ പോയ സംഘത്തിലും ബെഹ്‌റയുണ്ടായിരുന്നു. ഈ ചോദ്യം ചെയ്യലിനെ സംബന്ധിച്ചും വലിയ വിവാദങ്ങളുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ ബെഹ്റയെ കേരളത്തിൽ ഡിജിപിയായി നിയമിച്ചതിൽ സിപിഎം കേന്ദ്ര നേതാക്കളിൽ ചിലർക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. സീനിയോറിറ്റി മറികടന്നാണ് ബെഹ്റയെ ഡി ജിപിയായി നിയമിച്ചത്. 1985 ഐപിഎസ് ബാച്ച് ആണ് ബെഹ്റ.
Post Your Comments