ലോകം എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും കാന്‍സര്‍ എന്നു കേട്ടാല്‍ ആളുകള്‍ക്ക് ഭയമാണ്. പലരുടേയും ജീവന്‍ തന്നെ കവര്‍ന്നെടുത്ത ഒരു രോഗം. ഇന്ത്യയില്‍ മാത്രം 12 മില്യണ്‍ ആളുകള്‍ ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്.
ക്യാന്‍സറിനുള്ള പ്രധാന കാരണങ്ങളായി പറയുന്നത് ഭക്ഷണവും ജീവിതശൈലികളുമാണ്. ഇവയില്‍ ശ്രദ്ധ വയ്ക്കുന്നത് ക്യാന്‍സര്‍ തടയാനും സഹായകമാണ്. ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഏറ്റവും ലളിതമായ ചില വഴികളെക്കുറിച്ചറിയൂ,
മദ്യം
ലംഗ്സ്, തൊണ്ട, ഈസോഫാഗസ് എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് മദ്യം. മദ്യപാനശീലം ഉപേക്ഷിയ്ക്കുക.
പുകവലി
പുകവലിക്കാര്‍ക്ക് ലംഗ്സ്, വായ, തൊണ്ട എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാധ്യത 20-40 ശതമാനം വരെ കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിയ്ക്കേണ്ടതാണെന്നു ചുരുക്കം.
വ്യായാമം
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.
അമിതവണ്ണം
അമിതവണ്ണം പാന്‍ക്രിയാസ്, എന്‍ഡോമെട്രിയം, വയര്‍, കിഡ്നി, ഗോള്‍ ബ്ലാഡര്‍, സ്തനം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുവാന്‍ സാധ്യതയേറെയാണ്. ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക.
ചുവന്ന ഇറച്ചി
ചുവന്ന ഇറച്ചി അധികം കഴിയ്ക്കുന്നത് കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇറച്ചി കഴിയ്ക്കണമെന്നുളളവര്‍ കൊഴുപ്പു കളഞ്ഞ ചിക്കന്‍ പോലുള്ളവ ഉപയോഗിയ്ക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും
പച്ചക്കറികളും പഴവര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ പ്രോട്ടീന്‍, വൈറ്റമിന്‍ സമ്പുഷ്ടമാണ്. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ ഇവ പ്രധാനമാണ്. എന്നാല്‍ കീടനാശിനികളില്‍ നിന്നും വിമുക്തമാക്കി വേണം ഇവ ഉപയോഗിയ്ക്കാന്‍.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
Post Your Comments