തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്തി പിണറായി വിജയന് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുറിക്കുമെന്ന് ബിജെപി എംപിമാർ. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ ബിജെപി എംപിമാർ ശബരിമല പ്രശ്നത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയുമായിരുന്നു. സർക്കാർ പ്രേരിത അക്രമങ്ങളാണ് ശബരിമലയിൽ കണ്ടത്. ഇതിനെ എന്തുവിലകൊടുത്തും നേരിടുമെന്നും പ്രഹ്ളാദ് ജോഷി പ്രതികരിച്ചു.
ശബരിമല യുവതിപ്രവേശനത്തിൽ പുനഃപരിശോധനാ ഹർജി നിലനിൽക്കെ തന്നെ ഒരു ചർച്ചയും കൂടാത്യു ഇടതുസർക്കാർ വിധി നടപ്പാക്കാൻ തിടുക്കം കാട്ടുന്നു. ആയിരക്കണക്കിനു ഭക്തരെത്തുന്ന ശബരിമലയിൽ എന്തിനാണ് 144 പ്രഖ്യാപിച്ചത്? ശബരിമലയിൽ മനുഷ്യാവകാശ ലംഘനം നടത്തുന്നതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. അഞ്ചു കോടിയിലേറെ ഭക്തരെത്തുന്ന ശബരിമലയിൽ വളരെ കുറച്ചു പേർ മാത്രമാണ് ഇപ്പോഴെത്തുന്നത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് നൽകാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.
Post Your Comments