KeralaLatest News

ബിവറേജസില്‍ ആദ്യവനിതാ നിയമനം

ഇടുക്കി : സംസ്ഥാനത്ത് ആദ്യമായി ബിവറേജസില്‍ വനിതയെ നിമിച്ചു. ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന ആദ്യ വനിതയായി മാറിയത് ബിന്റി ജോസഫ് എ്‌ന വീട്ടമ്മയാണ്. ഇടുക്കി കൊച്ചുകരിമ്പന്‍ സ്വദേശിനിയായ ഇവര്‍ക്ക് മുരിക്കാശേരി പടമുഖത്തു പ്രവര്‍ത്തിക്കുന്ന വില്‍പനശാലയില്‍ ഷോപ്പ് അസിസ്റ്റന്റ് തസ്തികയിലാണു നിയമനം.ബിന്റി 1നാണു ജോലിയില്‍ പ്രവേശിച്ചത്.ഇനി 20 ദിവസം പരിശീലനമാണ്.

ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കില്ലെന്ന കോര്‍പ്പറേഷന്റെ നിലപാടിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചാണ് നിയമനം കരസ്ഥമാക്കിയത്.
ഏതാനും വര്‍ഷങ്ങളായി പിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു. പരീക്ഷ എളുപ്പമായതിനാല്‍ ജോലി കിട്ടുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നതായി ബിന്റി പറഞ്ഞു.3 വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ കിട്ടിയ ആദ്യ ജോലി ബിവറേജസ് കോര്‍പറേഷനില്‍ ആയതിനാല്‍ ബിന്റിക്ക് പരിഭ്രമമൊന്നുമില്ല. കൊച്ചുകരിമ്ബനില്‍ കര്‍ഷകനായ പാറേക്കുടിയില്‍ അഭിലാഷിന്റെ ഭാര്യയായ ബിന്റി ആദ്യദിവസം ജോലിക്കെത്തിയതു ഭര്‍ത്താവിനും 2 മക്കള്‍ക്കും ഒപ്പമാണ്. കേരളത്തിലെ വിവിധ വില്‍പനശാലകളില്‍ വനിത ജീവനക്കാര്‍ എത്തിയെങ്കിലും ഇടുക്കിയില്‍ മാത്രം നിയമനം ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button