KeralaLatest News

ഡി.ജി.പി എ.കെ.ജി സെന്ററില്‍ ശിപ്പായി പണിക്ക് പോകണം: മന്ത്രിമാരുടെ കേസുകള്‍ എണ്ണി പറഞ്ഞ് എ എന്‍ രാധാകൃഷണന്‍

തിരുവനന്തപുരം: ഡിജിപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. പോലീസ് യൂണിഫോം അഴിച്ചുവച്ച് ഡിജിപി എകെജി സെന്ററില്‍ ശിപായി പണിക്ക് പോകണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ എണ്ണി പറഞ്ഞ രാധാകൃഷ്ണന്‍ ഡിജിപി ഇതൊന്നും കണ്ടില്ലെന്നും നടിക്കുന്നതായും ആരോപണം ഉയര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡിജിപി എകെജി സെന്ററില്‍ ശിപായി പണിക്ക് പോകണമെന്ന് അദ്ദേഹം പറഞ്ഞത്.

പിണറായി വിജയനെതിരെ നാല് ക്രിമിനല്‍ കേസുകളും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ 27 കേസുകളും മന്ത്രി ഇ.പി ജയരാജനെതിരെ 7 കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പല കേസുകളും വാറണ്ടായതുമാണ്. അവയെല്ലാ ഡി.ജി.പി കണ്ടില്ലെന്ന് നടിക്കുന്നത് സി.പി.എം വിധേയത്തം മൂലമാണ്. പോലീസിന് ഇതിന് കഴിയുന്നില്ലെങ്കില്‍ ഇവരെ പിടികൂടി കൈമാറാന്‍ ബി.ജെ.പി തയ്യാറാണെന്നും രാധാകൃഷണന്‍ പറഞ്ഞു.

അതേസമയം ഈ കേസുകളില്‍ നടപടി സ്വീകരിക്കാതെയാണ് കെ.സുരേന്ദ്രനെ പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയം ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button