കണ്ണൂർ : പത്താംക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകി. പെൺകുട്ടിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ എത്തിച്ച് നാലുപേര്‍ ചേർന്ന് രണ്ട് ദിവസം പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു.
കണ്ണൂര്‍ നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments