Latest NewsIndia

ഭാര്യയുടെ നിരന്തരപീഡനത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി

പൂനെ :  ഭര്‍ത്താവിന്‍റെ പേരിലുളള സ്ഥലം പതിച്ച് നല്‍കണമെന്നുളള ഭാര്യയുടെ കലശമായ നിര്‍ബന്ധവും വഴക്കും മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിത്തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. കിസാന്‍ വാഗ്മരേ (35) എന്നയാളാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ദിവസവും ഭൂമിയുടെ പേരിലുണ്ടാകുന്ന വാക്കേറ്റം കിസാനെ മാനസികമായി വളരെ വിഷമിപ്പിച്ചിരുന്നതായാണ് അറിവ്. മാനസിക വിഷമം താങ്ങാന്‍ കഴിയാഞ്ഞതാണ് കിസാനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പൂനെയിലെ ഭാരതി വിദ്യാപിഠ് പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. യുവാവിന്‍റെ ആത്മഹത്യയില്‍ ഭാര്യക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയുമായി കിസാന്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു. സ്ഥലം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് . ഭാര്യ കിസാനോട് വഴക്കിട്ടിരുന്നുവെന്നും ഇതിന്‍റെ മാനസിക ബുദ്ധിമുട്ടാലാണ് യുവാവ് കെട്ടിത്തൂങ്ങി മരിക്കാന്‍ കാരണമായതുമെന്നാണ് പോലീസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button