കൊച്ചി: എറണാകുളത്ത് യുവാക്കള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡറുകളെ പിടികൂടി. സൂര്യ, വിന്‍സി എന്നിവരാണ് പിടിയിലായത്. നവംബര്‍ 14ന് രാത്രി എറണാകുളം സൗത്ത് പാലത്തിനടിയില്‍ ചാവക്കാട് സ്വദേശി ഇര്ഫാന്, ആലപ്പുഴ സ്വദേശി ആഷിഖ് എന്നിവരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് കേസിലെ പ്രതികളാണിവര്‍. സെന്‍ട്രല്‍ പോലീസാണ് ഇവരെ പിടികൂടിയത്.
പാലത്തിനടിയിലൂടെ നടന്നുപോയ ഇര്‍ഫാനെയും ആഷിഖിനെയും സൂര്യയും വിന്‍സിയും കടന്നു പിടിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത യുവാക്കളെ പ്രതികളുടെ കൂടെ സഹായത്തിനെത്തിയ ഓട്ടോഡ്രൈവര്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. അതേസമയം സൗത്ത് മേല്പാലത്തിനടിയില് കളത്തിപറമ്പ് റോഡ് ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ട്രാന്സാജന്ഡറുകള് അതുവഴി കടന്നു പോകുന്നവരെ
ഇത്തരത്തില്‍ ആക്രമിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം പെണ്‍വേഷം കെട്ടിയ പുരുഷന്മാരും അക്രമി സംഘത്തിലുണ്ടെന്നു പൊലീസ് അറിയിച്ചു.
പാലത്തിനടിയിലെ ആളൊഴിഞ്ഞ രണ്ടു കെട്ടിടങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം. ഒട്ടേറെ യുവാക്കള്‍ ബൈക്കുകളില്‍ ഇവിടെ രാത്രി വൈകി എത്താറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. എസ്ഐ സുനുമോന്റെ നേതൃത്വത്തില്‍ സിപിഒമാരായ ജിന്സണ്, സന്തോഷ്, ഇഗ്നേഷ്യസ്, അനീഷ്, പ്രജീഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments