ന്യൂഡല്‍ഹി: ഇന്ത്യയില്‍ മണിക്കൂറില്‍ 180 കിലോമീറ്ററില്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ യാഥാര്‍ത്ഥ്യമായി : ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് അഭിമാന നേട്ടമായി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച എന്ജിന് രഹിത ട്രെയിനായ ‘ട്രെയിന്‍ 18’ ആണ് വേഗതയുടെ കാര്യത്തില്‍ റെക്കോഡ് സൃഷ്ടിച്ചത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിന്‍ എന്ന റെക്കോഡാണ് ട്രെയിന്‍ 18 തിരുത്തികുറിച്ചത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചത്.
ഡല്‍ഹി- മുംബൈ രാജധാനി റൂട്ടിലെ പരീക്ഷണ ഓട്ടത്തിലാണ് ട്രെയിന്‍ 18 റെക്കോഡ് സൃഷ്ടിച്ചത്.
മോദി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. റെയില്‍വേയുടെ അഭിമാനമായ ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുളള ട്രെയിനുകള്‍ അവതരിപ്പിക്കണമെന്ന ആലോചനയാണ് ട്രെയിന്‍ 18 എന്ന ആശയത്തിന് പിന്നില്‍. ഡിസംബറില്‍ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കി വൈകാതെ തന്നെ റെയില്‍വേയുടെ ഭാഗമാക്കാനുളള നടപടികളാണ് അതിവേഗം പുരോഗമിക്കുന്നത്.
നിലവില്‍ ഡല്‍ഹി- ജാന്‍സി റൂട്ടില്‍ ഓടുന്ന ഗതിമാന്‍ എക്സ്പ്രസാണ് ഏറ്റവുമധികം വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.
Post Your Comments