
മസ്ക്കറ്റ്•ഒമാനിലെ വിലായത്തില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു സ്ഥായിയായ വസ്തുവില്‍ ഇടിക്കുകയായിരുന്നുവെന്ന് ഒരു റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ധോഫാര്‍ ഗവര്‍ണറേറ്റിലെ തഖയിലെ ഖഷ്‌രൂബ് പാലത്തില്‍ തിങ്കഴ്ച പുലര്‍ച്ചെ 12.13 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ സലാലയിലെ സുല്‍ത്താല്‍ ഖബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments