തിരുവനന്തപുരം : ശബരിമലയിലെ ഭക്തരോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും അവഗണനയില്‍ പ്രതിഷേധിച്ചും, കെ.സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ചും, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ തടഞ്ഞ് കരിങ്കൊടികാട്ടി. ഹോര്‍ട്ടികള്‍ച്ചറിന്റെ പരിപാടിക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്നപ്പോഴായിരുന്നു സുനില്കാറിനെ തടഞ്ഞത്. ചലചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം കഴിഞ്ഞ് ടാഗോര്‍ തീയറ്ററില്‍ നിന്ന് മടങ്ങവെയാണ് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനു നേരെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ.രഞ്ജിത്ത് ചന്ദ്രന്, ജില്ലാ കണ്‍വീനര്‍ മഞ്ജിത്ത്.സി.ജി, ജില്ലാ സെക്രട്ടറി നന്ദു, മണ്ഡലം ജന.സെക്രട്ടറി രമേശ്വരം ഹരി, വലിയശാല പ്രശോഭ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കൃഷിമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രശോഭ്, മഹേഷ് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തു.
Post Your Comments