Latest NewsKeralaNews

കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡിെൈവഫ്‌ഐക്കാര്‍ ആക്രമിച്ചതിലും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലുമാണ് നടപടി.

Read Also: ഹോം ലോൺ എടുക്കുന്നതിന് മുൻപ് അറിയേണ്ട 8 പ്രധാന കാര്യങ്ങൾ

നവ കേരള സദസിന്റെ സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാര്‍ച്ച് നയിക്കും. എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

അതിനിടെ നവകേരള യാത്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള മര്‍ദ്ദനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ എം പി രംഗത്ത് വന്നിരുന്നു. സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയിലെ മൂര്‍ച്ച ആക്ഷനില്‍ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button