തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ വീണ്ടും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രതിഷേധം. രാജ്ഭവനില്‍ നിന്നും ഗവര്‍ണര്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം. ഇതോടെ കാര്‍ റോഡില്‍ നിറുത്തി ക്ഷുഭിതനായി ഗവര്‍ണര്‍ പുറത്തിറങ്ങി. സംസ്ഥാനത്ത് ഗുണ്ടാരാജാണെന്നും തനിക്കെതിരെ പ്രതിഷേധക്കാരെ നിയോഗിച്ചത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
തനിക്ക് സുരക്ഷയില്ല. പ്രതിഷേധക്കാര്‍ തന്റെ വാഹനത്തിന്റെ ചില്ലില്‍ വന്നിടിച്ചു. തനിക്ക് എന്ത് സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കാറിനടുത്ത് പ്രതിഷേധക്കാര്‍ എത്തുമോ എന്നും മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് പ്രതിഷേധക്കാരെ പോലീസ് കടത്തിവിടുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.
പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. മുഖ്യമന്ത്രി പറഞ്ഞിട്ട് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ് പ്രതിഷേധത്തിനു വരുന്നത്. അപ്പോള്‍ പോലീസ് എന്ത് ചെയ്യാനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments