ന്യൂ ഡൽഹി : ശബരിമല വിധിക്കെതിരായ ഹൈക്കോടതിയിലെ കേസുകൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭരണഘടനയുടെ 139 A പ്രകാരമാണ് ഹർജി. 23 റിട്ട് ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും ആവശ്യം. ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹൈക്കോടതിയിലെ എല്ലാ കേസുകളും സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധിക്കെതിരാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ് ഈ കേസുകൾ. അതിനാൽ ജനുവരി 22ന് പുനപരിശോധന ഹർജികൾ പരിഗണിക്കാൻ പോകുമ്പോൾ സമാന ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹൈക്കോടതി നടത്തിയ പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://youtu.be/rLFVMOW9KX8
Post Your Comments