റെക്കോർഡ് നേട്ടവുമായി മുന്നേറി ലോകത്തെ ഒന്നാംകിട ഇലക്ട്രിക് കാര്‍നിര്‍മാതാക്കളായ ടെസ്‌ല.1,000 വാഹനങ്ങള്‍ ഒരു ദിവസം കൊണ്ട് നിർമിച്ചു എന്ന നേട്ടമാണ് കൈവരിച്ചത്. സി.ഇ.ഒയുടെ തീവ്ര ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്രയും കാറുകളുടെ നിർമാണം പൂർത്തീകരിച്ചത്. മോഡല്‍ 3 കാറുകളാണ് മണിക്കൂറില്‍ 50 യൂണിറ്റുകൾ എന്ന നിലയിൽ ക്രമമായി നിർമിച്ചത്. മോഡല്‍ 3 ഉത്പാദനം വര്‍ധിപ്പിക്കാനായി കമ്പനി സി.ഇ.ഒ. സമ്മര്‍ദം ചെലുത്തിയിരുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തിയത്. 35,000 ഡോളറാണ് വാഹനത്തിന്റെ വില.
Post Your Comments