ആലപ്പുഴ: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു ധൃതിയും കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം കോടതി പറയുന്നത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ വിധി നടപ്പാക്കാന്‍ അതി താല്‍പര്യം കാണിച്ചെന്നാണ് ചിലര്‍ പറയുന്നത്. വിഷയത്തില്‍ ചെറിയ താല്‍പര്യമെങ്കിലും കാണിച്ചിരുന്നെങ്കില്‍ കുറച്ച് സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നു. കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള മുന്നണിയാണിത്.
അവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. അങ്ങനെയൊരു തീരുമാനമെടുത്താല്‍ എത്രപേര്‍ മുന്നോട്ടു വരുമായിരുന്നു. ശബരിമലയില്‍ പോകണമോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്. വിധി ഭരണഘടനയുടെ മൗലിക അവകാശവുമായി ബന്ധപ്പെട്ടുള്ളതാണ്. മൗലികാവകാശ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്. സര്‍ക്കാര്‍ അതുമാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ അമ്മാനമാടുമെന്ന് പറഞ്ഞവര്‍ക്ക് അത് പറ്റില്ലെന്ന് ബോധ്യമായതായും പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments